{"vars":{"id": "89527:4990"}}

രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദത്തെ തുടർന്ന് ട്രെയിനിന് മുന്നിൽ ചാടി
 

 

കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യക്ക് പിന്നാലെ രാജസ്ഥാനിലും ബിഎൽഒയുടെ ആത്മഹത്യ. ജോലി സമ്മർദം താങ്ങാനാകാതെ സർക്കാർ സ്‌കൂൾ അധ്യാപകനായ മുകേഷ് ജംഗിദ്(45) ആണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ബിന്ദയാക റെയിൽവേ ക്രോസിന് സമീപമായിരുന്നു സംഭവം. 

ജയ്പൂരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് മുകേഷ് ജോലി ജെയ്തിരുന്നത്. ആത്മഹത്യക്ക് മുമ്പ് മുകേഷ് ഇരുചക്ര വാഹനമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. എസ്‌ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണിയുണ്ടെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്

മുകേഷിന്റെ മരണത്തിന് പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തുവന്നു. സംസ്ഥാന, ജില്ലാ, സബ്ഡിവിഷൻ തലങ്ങളിൽ എസ്‌ഐആർ റാങ്കിംഗിൽ ഒന്നാമത് എത്താനുള്ള മത്സരം ബിഎൽഒമാരുടെ മേൽ അമിത സമ്മർദം ചെലുത്തുന്നതായാണ് ആാേപണം.