മൊറട്ടോറിയം കാലത്തെ പലിശ എഴുതി തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ലോക്ക് ഡൗൺ സമയത്ത് വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ എഴുതി തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഈ സമയത്തെ പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്നും
 

ലോക്ക് ഡൗൺ സമയത്ത് വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ എഴുതി തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഈ സമയത്തെ പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി

പലിശ ഒഴിവാക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും നിർദേശം നൽകാനാകില്ല. നയപരമായ കാര്യങ്ങളിൽ കോടതിക്ക് നിർദേശം നൽകാൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഈസമയത്ത് ആരിൽ നിന്നെങ്കിലും കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.