ഹോം › ദേശീയം

മണിപ്പൂരിൽ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തി

By MJ Desk · 16 Nov 2024, 08:36 AM

മണിപ്പൂരിൽ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ ആറ് മെയ്തെയ് വിഭാഗക്കാരിൽ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബർ 11ന് കാണാതായ ഇവരുടെ മൃതദേഹം ജിരി നദിയിലൂടെ ഒഴുകിയെത്തുകയായിരുന്നു. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും  കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ അസമിലെ കചർ ജില്ലയിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് (എസ്എംസി) പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അതേസമയം തിങ്കളാഴ്ച ജിരിബാമിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങൾ പെട്ടെന്ന് വിട്ടുതരണമെന്ന് അസം ഭരണകൂടത്തോട് ഹമാർ ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഹമാർ ഇൻപുയ് ആവശ്യപ്പെട്ടു. നിലവിൽ പോസ്റ്റ്മോർട്ടത്തിനും മറ്റ് പരിശോധനകൾക്കും വേണ്ടി എസ്എംസിയിലാണ് മൃതദേഹങ്ങളുള്ളത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manipur

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›