കോലാറിൽ നിന്ന് കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർഥിനികളുടെ മൃതദേഹം കിണറ്റിൽ
Oct 6, 2025, 11:51 IST
കർണാടക കോലാറിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർഥിനികളുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. കൊലപാതകമെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. എന്നാൽ കുട്ടികളിൽ ഒരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് പറയുന്നു
എലച്ചേപ്പള്ളി ഹൈസ്‌കൂൾ വിദ്യാർഥിനികളായ ധന്യ ഭായി, ചൈത്ര ഭായി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വീടിന്റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്.
തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്. ഇവർക്കെതിരെ അതിക്രമം നടന്നതിന് തെളിവൊന്നും പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.