ഹോം › ദേശീയം

വ്യാജ ബോംബ് ഭീഷണി തുടരുന്നു; ഒന്നും ചെയ്യാനാകാതെ അധികൃതര്‍

By MJ News Desk · 19 Oct 2024, 06:03 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യംവെച്ചുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുമ്പോഴും ഒന്നും ചെയ്യാനാകാതെ അന്താളിച്ചു നില്‍ക്കുകയാണ് അധികൃതരും കേന്ദ്ര മന്ത്രാലയങ്ങളും. വ്യക്തിപരമായ വിഷയങ്ങള്‍ക്കാണ് പലരും ഭീഷണി മുഴക്കുന്നത്. എങ്കിലും വ്യാജ ഭീഷണികള്‍ക്കിടെ യഥാര്‍ഥ ഭീഷണികള്‍ വരുമെന്ന ഭീതിയും വിമാന കമ്പനികള്‍ക്കും അധികൃതര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് മാത്രം 25 വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ അടക്കമുള്ള വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് തടസ്സപ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. ഭീഷണയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണവും ശക്തമായ നടപടികളും തുടരുന്നുണ്ടെങ്കിലും ഭീഷണികള്‍ക്ക് പഞ്ഞമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്‍ഡിഗോയുടെ മുംബൈ – ഇസ്താംബുള്‍ വിമാനവും, ഡല്‍ഹിയില്‍ നിന്ന് ഇസ്താംബൂളിലേക്കുവിമാന സര്‍വീസുമാണ് തടസ്സപ്പെട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#airline#bomb threat

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›