ഹോം › ദേശീയം

നോൺ വെജ് കഴിക്കുന്നതിനെ ചൊല്ലി വഴക്കിട്ട് കാമുകൻ; എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കി

By MJ Desk · 28 Nov 2024, 10:36 AM

എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ(25) മുംബൈയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവരുടെ കാമുകനെ അറസ്റ്റ് ചെയ്തു. അന്ധേരിയിലെ ഫ്‌ളാറ്റിൽ ഡാറ്റ കേബിളിൽ തൂങ്ങിമരിച്ച നിലയിലാണ് സൃഷ്ടിയെ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയിലാണ് സൃഷ്ടിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ(27) കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. സൃഷ്ടി നോൺ വെജ് കഴിക്കുന്നതിനെ ചൊല്ലിയായിരുന്നു വഴക്ക് തിങ്കളാഴ്ച രാവിലെ താൻ മരിക്കാൻ പോകുകയാണെന്ന് സൃഷ്ടി ആദിത്യയെ വിളിച്ചു പറഞ്ഞു. ഫ്‌ളാറ്റിലേക്ക് എത്തിയ ആദിത്യ മറ്റൊരാളുടെ സഹായത്തോടെ വാതിൽ തുറന്ന് നോക്കിയപ്പോളാണ് സൃഷ്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#air india pilot#srishti tule#suicide

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›