വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണു; ആശുപത്രി ചികിത്സ നിഷേധിച്ചതോടെ വഴിമധ്യേ മരിച്ചു

ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. കനൗജ് ജില്ലയിലെ ഭഗത്പുര ഗ്രാമത്തിലാണ് സംഭവം. 19കാരിയായ വിനീതയാണ് മരിച്ചത്. ചടങ്ങിനിടെ കുഴഞ്ഞുവീണ വിനീതയെ ബന്ധുക്കൾ ആശുപത്രിയിൽ
 

ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. കനൗജ് ജില്ലയിലെ ഭഗത്പുര ഗ്രാമത്തിലാണ് സംഭവം. 19കാരിയായ വിനീതയാണ് മരിച്ചത്.

ചടങ്ങിനിടെ കുഴഞ്ഞുവീണ വിനീതയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കൊവിഡ് പരിശോധന നടത്താതെ ചികിത്സ നൽകാനാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് കാൺപൂരിലെ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണം സംഭവിച്ചത്.