കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു കാശ്മീർ അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ബി എസ് എഫ് ജവാന് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേൽക്കുകയും
 

ജമ്മു കാശ്മീർ അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ബി എസ് എഫ് ജവാന് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബാരാമുളളയിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരുന്ന ബി എസ് എഫ് പീരങ്കി ബറ്റാലിയനിലെ എസ് ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്.

വാസുരാജ എന്ന ജവാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറയിക്കുന്നത്. ഇന്നുപുലർച്ചെയായിരുന്നു ആക്രമണം