ഹോം › ദേശീയം

ഇനി “കണക്ടിംഗ് ഭാരത്” ; ഇന്ത്യയെ വെട്ടി ബി എസ് എന്‍ എല്‍

By MJ News Desk · 22 Oct 2024, 08:45 PM

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക രേഖകളില്‍ നിന്നും പേരുകളില്‍ നിന്നും ഇന്ത്യയെ മാറ്റി ഭാരത് എന്ന തിരുത്തുന്ന കലാപരിപാടി തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ഒടുവില്‍ ബി എസ് എന്‍ എല്ലിന്റെ ലോഗോയിലും മാറ്റം വന്നു. കുങ്കുമ നിറത്തിലുള്ള ലോഗോയില്‍ കണക്ടിംഗ് ഇന്ത്യായെന്ന ആദ്യത്തെ ക്യാപ്ഷന്‍ മാറ്റി കണക്ടിംഗ് ഭാരത് എന്നാക്കി. പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റിയാണ് പുതിയ നിറം കൊടുത്തത്. ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ്, വൈഫൈ റോമിംഗ് സേവനം, ഇന്‍ട്രാനെറ്റ് ടിവി എന്നിവ ഉള്‍പ്പെടെ പുതിയ ഏഴ് സേവനങ്ങള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#BSNL#new logo

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›