ഹോം › ദേശീയം

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്ന് രണ്ട് മരണം

By MJ News Desk · 05 Nov 2024, 10:04 PM

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ നിര്‍മ്മാണത്തിലിരിക്കുന്ന പാലമാണ് ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ തകര്‍ന്നു വീണത.് രണ്ട് തൊഴിലാളികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക് എന്നാല്‍, നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ സര്‍ക്കാറിനോട് വ്യക്തമാക്കി. നിര്‍മ്മാണ സ്ഥലത്ത് മൂന്ന് തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്രെയിനുകളും എക്സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തിയതായും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. .ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, ആനന്ദ് ജില്ലാ പോലീസ് സൂപ്രണ്ട് ഗൗരവ് ജസാനി സംഭവം സ്ഥിരീകരിച്ചു, ”രക്ഷിച്ച രണ്ട് തൊഴിലാളികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അവര്‍ സുഖമായിരിക്കുന്നു. മറ്റ് രണ്ട് തൊഴിലാളികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bridge#gujrath#train

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›