ബെംഗളൂരുവിലെ ബസ് കണ്ടക്റ്റർ; സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ അന്നത്തെ ശമ്പളം കേട്ടാൽ ഞെട്ടും
ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ കൊണ്ട് വലിയ ആരാധക വൃന്ദം സൃഷ്ടിക്കുന്നതിന് മുൻപ് സൂപ്പർ സ്റ്റാർ രജനികാന്തിന് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. ബെംഗളൂരുവിലെ ബസുകളിൽ കണ്ടക്റ്ററായി ജോലി ചെയ്തിരുന്ന കാലം. ശിവാജി റാവോ ഗെയ്‌ക്‌വാദ് എന്ന രജനികാന്ത് തന്‍റെ 75ാം വയസിലും ഇന്ത‍്യൻ ചലചിത്ര ലോകത്ത് വളരെയധികം ആഷോഷിക്കപ്പെടുന്ന താരമാണ്.
ഇപ്പോഴിതാ കണ്ടക്റ്ററായി ജോലി ചെയ്തിരുന്ന കാലത്തെ രജനികാന്തിന്‍റെ തിരിച്ചറിയൽ കാർഡ് പുറത്തു വന്നിരിക്കുകയാണ്. ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിൽ 1971ൽ ജോലി ചെയ്ത കാലത്തെ കാർഡാണ് പുറത്തുവന്നിരിക്കുന്നത്. അന്ന് 275 രൂപയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിമാസ ശമ്പളം എന്ന് കാർഡിൽ നിന്നും വ‍്യക്തമായി കാണാം.
തിരിച്ചറിയൽ കാർഡ് പുറത്തു വന്നതോടെ സമൂഹമാധ‍്യമങ്ങളിൽ വലിയ തോതിൽ ചർച്ചാവിഷയമായിട്ടുണ്ട്. ചെറിയ ശമ്പളത്തിൽ നിന്നും ഇന്ത‍്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അദ്ദേഹം മാറിയെന്നാണ് നിരവധി പേർ കമന്‍റ് ചെയ്തിരിക്കുന്നത്.