ഹോം › ദേശീയം

രാജ‍്യസഭാ എംപിയായി സി. സദാനന്ദൻ സത‍്യപ്രതിജ്ഞ ചെയ്തു

By News Desk · 21 Jul 2025, 01:45 PM

ന‍്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ സി. സദാനന്ദൻ രാജ‍്യസഭാ എംപിയായി സത‍്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത‍്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത‍്യവാചകം ചൊല്ലിക്കൊടുത്തത്. സാമൂഹ‍്യ സേവന രംഗത്തും വിദ‍്യാഭ‍്യാസ രംഗത്തും സദാനന്ദൻ പ്രചോദനമാണെന്നും ഉപരാഷ്ട്രപതി സഭയിൽ പറഞ്ഞു. സദാനന്ദനെ കൂടാതെ മുൻ വിദേശകാര‍്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ, അഭിഭാഷകൻ ഉജ്ജ്വൽ നിഗം എന്നിവരും സത‍്യപ്രതിജ്ഞ ചെയ്തു.   സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നേതാക്കൾ സി. സദാനന്ദന് ആശംസകൾ നേർന്നു. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് സി. സദാനന്ദൻ. അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യസഭയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#എംപി#കേരളം#ന്യൂഡൽഹി#ര്യാജസഭ

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›