ഹോം › ദേശീയം

ചികിത്സക്കെന്ന പേരിലെത്തി; ഡൽഹിയിൽ ഡോക്ടറെ കൗമാരക്കാർ വെടിവെച്ചു കൊന്നു

By MJ Desk · 03 Oct 2024, 10:18 AM

ഡൽഹിയിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹി ജെയ്റ്റ്പുരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 55 വയസുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. കൊൽക്കത്ത സംഭവം നടന്ന് രണ്ട് മാസം തികയും മുമ്പാണ് മറ്റൊരു ഡോക്ടർ കൊല്ലപ്പെട്ടത് രണ്ട് കൗമാരക്കാർ രാത്രി വൈകി ചികിത്സ തേടിയെത്തിയെന്ന് ജീവനക്കാർ പറയുന്നു. ഇതിലൊരാൾക്ക് കാൽവിരലിന് പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. കൗമാരക്കാരന് തലേദിവസം ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം കൗമാരക്കാർ കുറിപ്പടി വേണമെന്ന് പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്ക് പോയി. മിനിറ്റുകൾക്കുള്ളിൽ മുറിയിൽ നിന്ന് വെടിയൊച്ച കേട്ടു. ജീവനക്കാർ ഓടിയെത്തിയപ്പോൾ തലയിൽ നിന്ന് രക്തം വാർന്ന് ജാവേദ് കിടക്കുന്നതാണ് കണ്ടത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവർക്ക് 16, 17 വയസ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#delhi#doctor shot dead

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›