നടി ശബാന ആസ്മിക്ക് കാറപകടത്തിൽ ഗുരുതര പരുക്ക്

നടി ശബാന ആസ്മിക്ക് കാറപകടത്തിൽ ഗുരുതര പരുക്ക്. മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭർത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്. കാലാപൂർ ടോൾ
 

നടി ശബാന ആസ്മിക്ക് കാറപകടത്തിൽ ഗുരുതര പരുക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭർത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്.

കാലാപൂർ ടോൾ പ്ലാസയിൽ വെച്ച് നിയന്ത്രണം വിട്ട കാറിൽ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബാനയെ പൻവേലിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂനെയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ടാറ്റ സഫാരി കാറാണ് അപകടത്തിൽപ്പെട്ടത്. ഇതുവഴി കടന്നുപോയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്.