കർണാടകയിൽ മലായളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു
Oct 25, 2025, 14:36 IST
കർണാടക ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ(54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, മരിച്ച ജഫീറയുടെ ഭർത്താവ് മുഹമ്മദ് ഷാഫി, ഷാഫിയുടെ മകൻ ഹൈസം ഹനാൻ(1) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മൈസൂർ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തായ്‌ലാൻഡ് ടൂർ കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മരിച്ച ബഷീറിന്റെയും ജഫീറയുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.