ഹോം › ദേശീയം

ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

By MJ Desk · 25 Sep 2024, 12:39 PM

ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമത്നഗറിനടുത്ത് കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെ ഹിമ്മത്‌നഗർ ഹൈവേയിലാണ് അപകടം നടന്നത്. ഗുജറാത്തിലെ ഷംലാജിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിനുള്ളിൽ എട്ട് പേരുണ്ടായിരുന്നതായി ഹിമ്മത് നഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് പട്ടേൽ അറിയിച്ചു. കാറിലുണ്ടായിരുന്നവർ എല്ലാം അഹമ്മദാബാദ് നിവാസികളായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›