തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
 

 

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. സേലത്ത് നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര ദർശനത്തിനായി പോയ ഒമ്പതംഗ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. 

നാമക്കലിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് തടി കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.