ഹോം › ദേശീയം

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി: 24 ജീവനക്കാരുമായി പോയ കപ്പലിൽ രക്ഷാപ്രവർത്തനം ഊർജിതം; രണ്ടുപേരെ രക്ഷപ്പെടുത്തി

By Metro Desk · 23 Aug 2026, 08:29 AM

ഭുവനേശ്വർ: ഒഡീഷയിലെ പാരദ്വീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ബംഗാൾ ഉൾക്കടലിൽ ചരക്കുകപ്പൽ മുങ്ങി. 1,700 ടൺ ഇരുമ്പ് അയിരുമായി (Iron Ore) പാരദ്വീപ് പോർട്ടിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ‘എം.വി ഓഷൻ വിന്നർ’ (MV Ocean Winner) എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

​പനാമ പതാക ഘടിപ്പിച്ച കപ്പലിൽ 20 ചൈനീസ് പൗരന്മാരും 3 മ്യാൻമർ പൗരന്മാരും ഒരു ബംഗ്ലാദേശ് പൗരനുമടക്കം ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

​രക്ഷാപ്രവർത്തനം തുടരുന്നു

ശനിയാഴ്ച രാവിലെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനെ തുടർന്ന് ഓപ്പറേറ്റർമാർ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇന്ത്യൻ കോസ്റ്റ് ഗാർഡും (ICG) ഇന്ത്യൻ നേവിയും ചേർന്ന് സംയുക്ത തിരച്ചിൽ ആരംഭിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›