15 ലക്ഷം അക്കൗണ്ടിലിട്ട് തരുമെന്ന് പറഞ്ഞ് പറ്റിച്ചു; മോദിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ജാർഖണ്ഡ് ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയിലാണ് റാഞ്ചി ജില്ലാ കോടതി കേസെടുത്തത്. പരാതിയിൽ വിചാരണ നടപടികൾ
 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ജാർഖണ്ഡ് ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയിലാണ് റാഞ്ചി ജില്ലാ കോടതി കേസെടുത്തത്.

പരാതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കേസിൽ മൂന്നാം പ്രതിയാണ്. അഭിഭാഷകനായ എച്ച് കെ സിംഗാണ് പരാതി നൽകിയത്. അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ വീതം നൽകാമെന്ന് പറഞ്ഞ് മോദിയും അമിത് ഷായും ജനങ്ങളെ വഞ്ചിച്ചുവെന്നാണ് പരാതിയിലുള്ളത്.

ഐപിസി 415, 420, 123(ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. പൗരത്വ നിയമഭേദഗതി വരുത്തുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. ഇത് പ്രാവർത്തികമാക്കുകയും ചെയ്തു. എന്നാൽ ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം ഇടുമെന്ന് പറഞ്ഞത് ഇതുവരെ നടപ്പാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും പരാതിക്കാരൻ പറയുന്നു.