ആരോഗ്യ ഐഡിയില്‍ ജാതിയും, ലൈംഗിക താല്‍പര്യവും രേഖപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്ഹി: വ്യക്തികളുടെ ജാതിയും, മതവും, രാഷ്ട്രീയവും,ലൈംഗിക താല്പര്യവും രേഖപ്പെടുത്തണമെന്ന നിര്ദേശവുമായി കേന്ദ്ര സര്ക്കാര്. പുതിയ ആരോഗ്യ ഐഡിയിലാണ് കേന്ദ്ര സര്ക്കാര് ഈ നീക്കം നടത്തുന്നത്. കരടില് ജനങ്ങള്ക്ക്
 

ന്യൂഡല്‍ഹി: വ്യക്തികളുടെ ജാതിയും, മതവും, രാഷ്ട്രീയവും,ലൈംഗിക താല്‍പര്യവും രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ ആരോഗ്യ ഐഡിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

കരടില്‍ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഒരാഴ്ച സമയമാണ് നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ മൂന്നിനുള്ളില്‍ പൊതുജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാമെന്നാണ് നിര്‍ദേശം.

ഇത് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണമാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ വെബ്ബ്‌സൈറ്റിലാണ് ആരോഗ്യ ഐഡിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.