{"vars":{"id": "89527:4990"}}

സിബിഎസ്ഇ പരീക്ഷാ വീഴ്ച; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി കേന്ദ്രസർക്കാർ: അന്വേഷണത്തിന് ഉത്തരവ്

 

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയവുമായി (Revaluation) ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ വീഴ്ചകളെയും വിവാദങ്ങളെയും തുടർന്ന് ബോർഡ് ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ കേന്ദ്രസർക്കാർ അടിയന്തരമായി സ്ഥലം മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ നിർണായക നടപടി.

​ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനമായ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' (OSM) പോർട്ടലിലുണ്ടായ തുടർച്ചയായ സാങ്കേതിക തകരാറുകളും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന സുരക്ഷാ വീഴ്ചയുമാണ് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായത്. പുതുതായി തയ്യാറാക്കിയ പോർട്ടൽ പ്രവർത്തിക്കാതിരുന്നതും, വിദ്യാർത്ഥികൾക്ക് മങ്ങിയതോ പേജുകൾ നഷ്ടപ്പെട്ടതോ ആയ ഉത്തരക്കടലാസുകൾ ലഭിച്ചതും രാജ്യത്തുടനീളമുള്ള രക്ഷിതാക്കൾക്കും അധ്യാപകർക്കുമിടയിൽ വൻ ആശങ്ക സൃഷ്ടിച്ചിരുന്നു.

ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ നൽകിയ ടെൻഡറിംഗ് പ്രക്രിയയിലെ സുതാര്യതക്കുറവും സൈബർ സുരക്ഷാ വീഴ്ചകളും പാർലമെന്ററി സമിതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഈ കർശന നടപടി.ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ നൽകിയ ടെൻഡറിംഗ് പ്രക്രിയയിലെ സുതാര്യതക്കുറവും സൈബർ സുരക്ഷാ വീഴ്ചകളും പാർലമെന്ററി സമിതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഈ കർശന നടപടി.

സിബിഎസ്ഇ പരീക്ഷാ പുനർ മൂല്യനിർണയത്തിലെ വീഴ്ചകൾ പരിശോധിക്കാൻ ഇന്ന് രാവിലെ പാർലമെന്ററി പാനൽ അവലോകന യോ​ഗം ചേർന്നിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എഡ്യൂടെക്ക് കമ്പനിക്കെതിരെയുള്ള ആരോപണങ്ങളും യോ​ഗത്തിൽ ചർച്ച ചെയ്തിരുന്നു.