പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉപക്ഷേിച്ചേക്കും; പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താനാകുന്ന സാഹചര്യമല്ല ഇപ്പോഴെന്ന് സിബിഎസ്ഇ ബോർഡിന്റെ വിലയിരുത്തൽ. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകാത്ത സ്ഥിതിയാണെന്ന് സിബിഎസ്ഇ കേന്ദ്രസർക്കാരിനെ അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി
 

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താനാകുന്ന സാഹചര്യമല്ല ഇപ്പോഴെന്ന് സിബിഎസ്ഇ ബോർഡിന്റെ വിലയിരുത്തൽ. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകാത്ത സ്ഥിതിയാണെന്ന് സിബിഎസ്ഇ കേന്ദ്രസർക്കാരിനെ അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം നിലപാട് കോടതിയെ അറിയിക്കും.

പരീക്ഷ റദ്ദാക്കണമെന്ന ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ്. ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് പരീക്ഷ റദ്ദാക്കുന്ന സ്ഥിതി വന്നാൽ സിബിഎസ്ഇ പരിഗണിക്കുക. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്ന ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മാറ്റിവെച്ച പരീക്ഷകൾ അടുത്ത മാസം ഒന്ന് മുതൽ പതിനഞ്ച് വരെ നടത്താമെന്നായിരുന്നു സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നത്. ഇതിനെതിരെ ഒരുകൂട്ടം രക്ഷിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.