സിബിഎസ്ഇ പന്ത്രണ്ടാം പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരീക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച വിഷയം കേന്ദ്രസർക്കാർ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയും വിഷയം പരിശോധിക്കുന്നത്.
 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരീക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച വിഷയം കേന്ദ്രസർക്കാർ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയും വിഷയം പരിശോധിക്കുന്നത്. അഭിഭാഷകയായ മമത ശർമയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

പരീക്ഷ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം നാളെ വരുമെന്നാണ് കരുതുന്നത്. മൂന്ന് വർഷത്തെ മാർക്ക് കണക്കിലെടുത്ത് ഇന്റേണൽ മാർക്ക് നൽകി പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയാണ് കേന്ദ്രം നടത്തുന്നത്. 9, 10, 11 ക്ലാസുകളിലെ മാർക്കാണ് പരിഗണിക്കുന്നത്.

ഐസിഎസ്ഇ കൗൺസിൽ സമാനമായ നിർദേശം സ്‌കൂളുകൾക്ക് നൽകിയിരുന്നു. പരീക്ഷ നടത്തണമോയെന്ന കാര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിരുന്നു.