കേരളം, തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങൾക്ക് റോഡ് വികസനത്തിന് നിരവധി പദ്ധതികൾ

ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റോഡ് വികസനത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. മുംബൈ
 

ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റോഡ് വികസനത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. മുംബൈ കന്യാകുമാരി ഇടനാഴിയുടെ ഭാഗമായി കേരളത്തിൽ 1100 കിലോമീറ്റർ ദേശീയപാത നിർമാണത്തിന് 65,000 കോടി രൂപ അനുവദിച്ചു

പശ്ചിമ ബംഗാളിൽ 675 കിലോ മീറ്റർ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്‌നാടട്ിൽ 3500 കിലോമീറ്റർ ദേശീയപാത നിർമാണത്തിന് 1.03 ലക്ഷം കോടിയും അസമിൽ 1300 കിലോമീറ്റർ റോഡ് നിർമാണത്തിന് 34,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.