കേന്ദ്രസർക്കാർ വിളിച്ച യോഗത്തിൽ കൃഷി മന്ത്രി പങ്കെടുത്തില്ല; പ്രതിഷേധവുമായി കർഷകർ

കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്രസർക്കാർ കർഷക പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി വിളിച്ച യോഗവും പരാജയപ്പെട്ടു. യോഗത്തിൽ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ
 

കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്രസർക്കാർ കർഷക പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി വിളിച്ച യോഗവും പരാജയപ്പെട്ടു. യോഗത്തിൽ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ചർച്ച അലങ്കോലമായത്.

30 കർഷക സംഘടനകളുടെ പ്രതിനിധികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. കൃഷി വകുപ്പ് സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ മന്ത്രി തന്നെ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മുദ്രവാക്യം മുഴക്കി. ഇതിന് പിന്നാലെ കാർഷിക നിയമത്തിന്റെ കോപ്പികൾ ഇവർ കത്തിക്കുകയും ചെയ്തു

നിയമത്തിനെതിരെ പ്രതിഷേധം തുടരുമെന്നും കർഷകർ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം ഇതുവരെ വിശദീകരണം നൽകിയിട്ടില്ല