എല്ലാവർക്കും സൗജന്യ വാക്‌സിൻ: 44 കോടി ഡോസ് വാക്‌സിന് കൂടി കേന്ദ്രം ഓർഡർ നൽകി

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് കൂടി ഓർഡർ നൽകി കേന്ദ്ര സർക്കാർ സെറം
 

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കൂടി ഓർഡർ നൽകി കേന്ദ്ര സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക്കിൽ നിന്നും 19 കോടി കോവാക്‌സിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓർഡർ നൽകിയത്.

ഇതിനോടകം രണ്ട് കമ്പനികൾക്കും നൽകിയ ഓർഡറുകൾക്ക് പുറമെയാണിത്. ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകുന്ന തരത്തിലാണ് ഓർഡർ. ഇരു കമ്പനികൾക്കും 30 ശതമാനം തുക നൽകിയതായി നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു