പപ്പടം കൊവിഡിനെ ചെറുക്കുമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ പരിശോധന നടത്തിയെന്നും
 

കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ പരിശോധന നടത്തിയെന്നും രണ്ടാം പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു

താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊവിഡിനെ ചെറുക്കാൻ പപ്പടത്തിന് സാധിക്കുമെന്ന് അവകാശപ്പെട്ട് വിവാദം വിളിച്ചുവരുത്തിയ കേന്ദ്രമന്ത്രിയാണ് അർജുൻ റാം മേഘ് വാൾ.

ജൂലൈയിൽ ഒരു പപ്പട ബ്രാൻഡിന്റെ വീഡിയോയിൽ മന്ത്രി പ്രത്യക്ഷപ്പെടുകയും കൊവിഡിനെതിരായ ആന്റിബോഡികൾ വികസിപ്പിക്കാൻ ഈ പപ്പടം സഹായിക്കുമെന്ന് അവകാശപ്പെടുകയുമായിരുന്നു.