ഉത്തർപ്രദേശിൽ ഒക്‌സിജൻ ക്ഷാമമെന്ന് കേന്ദ്രമന്ത്രി; ഇല്ലെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും, ഓക്സിജന്റെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്. കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്വാറാണ് യോഗിക്ക് കത്തയച്ചത് തന്റെ മണ്ഡലമായ
 

ഉത്തർപ്രദേശിലെ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും, ഓക്‌സിജന്റെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്. കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്വാറാണ് യോഗിക്ക് കത്തയച്ചത്

തന്റെ മണ്ഡലമായ ബറേലിയിലെ സാഹചര്യമാണ് കത്തിൽ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ബറേലിയിലെ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്നും ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മോശമായ രീതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടെന്ന് പറയുന്നവരെ ജയിലിൽ അടയ്ക്കുമെന്ന് ആദിത്യനാഥ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ കത്തെന്നതാണ് ശ്രദ്ധേയം