ഇഡി അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം; ഉദ്യോഗസ്ഥരുടെ എണ്ണം 60% വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: ഇ ഡി അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 2029 ഇ ഡി ഉദ്യോഗസ്ഥരാണുള്ളത്. ഇത് 3256 ആക്കി ഉയര്‍ത്തും. 15 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ വര്‍ധനവുണ്ടാകുന്നത്. ഇ ഡി ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലധികം കൂട്ടാനും തീരുമാനമുണ്ട്.
ഇ ഡി അന്വേഷണ പരിധിയില്‍ വരുന്ന കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. 10 വര്‍ഷം മുമ്പ് ഇ ഡി അന്വേഷിക്കുന്ന കേസുകളുടെ എണ്ണം നുറോ അതില്‍ താഴെയോ ആയിരുന്നെങ്കില്‍ 2022ന് ശേഷം ഈ കേസുകളുടെ എണ്ണം 1000ന് മുകളില്‍ പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകും. സ്‌പെഷ്യല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിപ്പിക്കും.