{"vars":{"id": "89527:4990"}}

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കെന്ന് സൂചന, ഡോക്ടർമാരുടെ പങ്കെന്ത്; പിന്നിൽ ജെയ്‌ഷെ മുഹമ്മദ്?
 

 

ഡൽഹി ചെങ്കോട്ടക്ക് സമീപത്തെ സ്‌ഫോടനത്തിന് പിന്നാലെ സംശയം നീളുന്നത് അറസ്റ്റിലായ രണ്ട് കാശ്മീരി ഡോക്ടർമാർക്ക് നേരെ. ഇവരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. ഡോക്ടർമാർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡൽഹിയിൽ സ്‌ഫോടനം നടന്നത്

സ്‌ഫോടനമുണ്ടായ ഐ20കാറിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം. ചെങ്കോട്ടയിലെ ആക്രമണം ചാവേറാക്രമണമാണോയെന്നാണ് സംശയം. പുൽവാമ സ്വദേശി താരിഖ് എന്നയാളുടെ പേരിലുള്ള കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. നിലവിൽ ഉമർ മുഹമ്മദ് എന്നയാളുടെ പക്കലാണ് കാറുള്ളത്

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഡോക്ടർമാരടക്കം എട്ട് പേർ ഇന്നലെ പിടിയിലായിരുന്നു. ഈ സംഘത്തിൽപ്പെട്ടയാളാണ് ഉമർ മുഹമ്മദെന്നാണ് ലഭിക്കുന്ന വിവരം. ഉമർ മുഹമ്മദ് ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. 

തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാർക്കറ്റാണ് ഇവർ ലക്ഷ്യമിട്ടതെന്നാണ് സൂചന. ചെങ്കോട്ടക്ക് മുന്നിൽ കാർ മൂന്ന് മണിക്കൂറോളം നിർത്തിയിട്ടിരുന്നു. ട്രാഫിക് സിഗ്നൽ കാരണം കാർ നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടത്.