ചന്ദ്രബാബു നായിഡുവിനെ പോലീസ് കരുതൽ തടങ്കലിലെടുത്തു; സുരക്ഷക്ക് വേണ്ടിയെന്ന് കമ്മീഷണർ

ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പോലീസ് കരുതൽ തടങ്കലിലെടുത്തു. വിമാനത്താവളത്തിൽ വെച്ചാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകർ നായിഡുവിനെതിരെ പ്രതിഷേധവുമായി
 

ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പോലീസ് കരുതൽ തടങ്കലിലെടുത്തു. വിമാനത്താവളത്തിൽ വെച്ചാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.

വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകർ നായിഡുവിനെതിരെ പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് കരുതൽ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിക്കുന്നു. സെക്ഷൻ 151 സി ആർ പി സി പ്രകാരമാണ് നായിഡുവിനെ തടങ്കലിലെടുത്തതെന്ന് വിശാഖപട്ടണം സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാർ മിന പറഞ്ഞു

വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങി കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പോലീസ് എത്തി വി ഐ പി ലോഞ്ചിലേക്ക് കൊണ്ടുപോയത്. തുടർന്ന് അദ്ദേഹത്തെ വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ് സൂചന