ഡൽഹി വിടാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ജമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ്

ജയിൽ മോചിതിനായതിന് പിന്നാലെ ഡൽഹി വിടാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ജമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കടുത്ത ഉപാധികളോടെ
 

ജയിൽ മോചിതിനായതിന് പിന്നാലെ ഡൽഹി വിടാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ജമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച ആസാദ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ സമയത്താണ് മസ്ജിദിലെത്തി പ്രതിഷേധക്കാർക്കായി ഭരണഘടനയുടെ ആമുഖം വായിച്ചത്.

സമാധാനപരമായ പ്രതിഷേധം ജനങ്ങളുടെ അവകാശമാണ്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെടുന്നവർ പ്രതിഷേധത്തിന്റെ ശക്തി തെളിയിക്കാൻ അണിനിരന്ന് മുസ്ലീങ്ങൾ മാത്രമല്ല പ്രതിഷേധിക്കുന്നതെന്ന് തെളിയിക്കാനും ആസാദ് ആഹ്വാനം ചെയ്തു. ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭരണഘടന പോലും വായിക്കാനാകാത്ത സ്ഥിതിയാണോയെന്നും ആസാദ് ചോദിച്ചു

പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിൻവലിക്കുംവരെ പോരാട്ടം തുടരാനാണ് തീരുമാനമെന്നും ആസാദ് വ്യക്തമാക്കി