ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തുന്നു; പൗരത്വ പ്രതിഷേധം ശക്തി പ്രാപിക്കുന്നു

പൗരത്വ ഭേദഗതിക്കെതിരായ സമരത്തിലൂടെ ദേശീയ ഐക്കണായി മാറിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തുന്നു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 31ന് കോഴിക്കോട്
 

പൗരത്വ ഭേദഗതിക്കെതിരായ സമരത്തിലൂടെ ദേശീയ ഐക്കണായി മാറിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തുന്നു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 31ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രതിഷേധ പരിപാടിയിലാണ് ആസാദ് പങ്കെടുക്കുക.

ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തി പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നതോടെ സമരത്തിന്റെ തീവ്രത വർധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ജനുവരി 31ന് മൂന്ന് മണിക്കാണ് പ്രതിഷേധ പരിപാടി ആരംഭിക്കുക. അടുത്തിടെയാണ് ആസാദിന് ജാമ്യം ലഭിച്ചത്.

പ്രതിഷേധത്തിനിടെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് നിന്നുമാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഡൽഹി ഇമാം പ്രസ്താവന ഇറക്കിയതോടെയാണ് ആസാദ് ജമാ മസ്ജിദിൽ നേരിട്ടെത്തി പ്രതിഷേധം നയിച്ചത്. ഇതോടെ ഡൽഹിയിലെ ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ ഇമാം ചന്ദ്രശേഖർ എന്നും വിശേഷിപ്പിച്ചു.