ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് ഡൽഹിയിലേക്ക് തിരിച്ചയച്ചു; ഈ അപമാനം മറക്കില്ല, തിരിച്ചുവരുമെന്ന് ആസാദ്

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹൈദരാബാദിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആസാദിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ആസാദിനെ ഡൽഹിയിലേക്ക്
 

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹൈദരാബാദിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആസാദിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ആസാദിനെ ഡൽഹിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു

ക്രിസ്റ്റൽ ഗാർഡനിൽ നടത്താനിരുന്ന പ്രതിഷേധ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ആസാദിനെ തിങ്കളാഴ്ച രാവിലെയാണ് ഡൽഹിയിലേക്ക് തിരിച്ചയച്ചത്.

തെലങ്കാനയിൽ സേച്ഛ്വാധിപത്യം അതിന്റെ ഉച്ചസ്ഥായിലാണ്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുകയാണ്. തന്റെ അനുയായികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു. തുടർന്ന് തന്നെ ഡൽഹിയിലേക്ക് തിരിച്ചയച്ചു.

തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധക്ക്, ഈ അപമാനം ഒരിക്കലും മറക്കില്ല, എത്രയും വേഗം തിരിച്ചു വരുമെന്നും ആസാദ് ട്വീറ്റ് ചെയ്തു