ഛത്തിസ്ഗഢിൽ 10 കോർപറേഷനുകളിലും മേയർ സ്ഥാനം കോൺഗ്രസിന്; ബിജെപിക്ക് ഒന്നുമില്ല

ഛത്തിസ്ഗഢിൽ മുഴുവൻ മുൻസിപ്പൽ കോർപറേഷനുകളിലും മേയർ സ്ഥാനം കോൺഗ്രസിന്. സംസ്ഥാനത്തെ 10 കോർപറേഷനുകളിലാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 10 കോർപറേഷൻ, 38 മുൻസിപ്പൽ കൗൺസിലുകൾ, 103 നഗർ പഞ്ചായത്തുകൾ
 

ഛത്തിസ്ഗഢിൽ മുഴുവൻ മുൻസിപ്പൽ കോർപറേഷനുകളിലും മേയർ സ്ഥാനം കോൺഗ്രസിന്. സംസ്ഥാനത്തെ 10 കോർപറേഷനുകളിലാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

10 കോർപറേഷൻ, 38 മുൻസിപ്പൽ കൗൺസിലുകൾ, 103 നഗർ പഞ്ചായത്തുകൾ അടക്കം 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 21നാണ് തെരഞ്ഞെടുപ്പ് നടന്നത്. 2834 വാർഡുകളിൽ കോൺഗ്രസ് 1283 വാർഡുകൾ സ്വന്തമാക്കിയപ്പോൾ ബിജെപി 1131 വാർഡുകളിലൊതുങ്ങി.