മഹാരാഷ്ട്രയില്‍ കെമിക്കല്‍ കമ്പനിയില്‍ അഗ്നിബാധ; ആളപായമില്ല

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല് കമ്പനിയില് തീപിടുത്തം. വ്യാവസായ മേഖലയായ ദോംബിവലി ടൗണ്ഷിപ്പില് പ്രവര്ത്തിച്ച് പോരുന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിച്ച് ഉണ്ടായ അപകടത്തില് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട്
 

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ കമ്പനിയില്‍ തീപിടുത്തം. വ്യാവസായ മേഖലയായ ദോംബിവലി ടൗണ്‍ഷിപ്പില്‍ പ്രവര്‍ത്തിച്ച് പോരുന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിച്ച് ഉണ്ടായ അപകടത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കമ്പനിയിലെ പോളിമര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് തീ പടര്‍ന്നത്. ഉടനെ ജീവനക്കാര്‍ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തീ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് പടര്‍ന്നു കഴിഞ്ഞിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രഷര്‍ ചൂടായതാണ് തീപടരാന്‍ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയം ആയത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കുറവ് ജീവനക്കാര്‍ മാത്രമാണ് ജോലിയ്ക്കായി കമ്പനിയില്‍ എത്തുന്നത്. അപകട സമയത്ത് പോളിമര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നാല് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.