പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ല; മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ്

പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോയെന്ന് താൻ ചോദിച്ചതായി വന്ന വാർത്തകൾ തെറ്റാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. തന്റെ പരാമർശങ്ങൾ
 

പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോയെന്ന് താൻ ചോദിച്ചതായി വന്ന വാർത്തകൾ തെറ്റാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. തന്റെ പരാമർശങ്ങൾ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. സ്ത്രീത്വത്തിന് ഉയർന്ന ബഹുമാനമാണ് സുപ്രീം കോടതി നൽകുന്നത്.

വിവാഹം കഴിക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ല. വിവാഹം കഴിക്കാൻ പോകുകയാണോയെന്ന് പ്രതിയുടെ അഭിഭാഷകനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ബോബ്‌ഡെ പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള ബാലത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിവാദ പരാമർശം വന്നത്

ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്നും ഒരു ഭാഗം അടർത്തിയെടുത്ത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു.