ഹോം › ദേശീയം

മുഖ്യമന്ത്രിയുടെ സമൂസ കളവ് പോയി; അന്വേഷണം പ്രഖ്യാപിച്ചത് വിവാദത്തിലായി

By MJ News Desk · 08 Nov 2024, 08:12 PM

ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്ക് കഴിക്കാനായി കൊണ്ടുവന്ന സമൂസ കാണാതായി. കളവ് പോയതാണെന്ന് ആരോപിച്ച് സി ഐ ഡി അന്വേഷണം പ്രഖ്യാപിച്ചതോടെ സംഗതി വിവാദമായി. ഹിമാച്ചല്‍ പ്രദേശിലാണ് സംഭവം. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസയാണ് കാണാതായത്. സിഐഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയ്ക്കായി കരുതിയിരുന്ന സമൂസയാണ് കാണാതായത്. ഒക്ടോബര്‍ 21ന് നടന്ന സംഭവമാണ് സംസ്ഥാനത്ത് നിലവില്‍ വിവാദമായിരിക്കുന്നത്. മൂന്ന് പെട്ടികളിലായി വാങ്ങി വച്ചിരുന്ന സമൂസ കാണാതായതിന് പിന്നാലെ സിഐഡി അന്വേഷണ സംഭവം ആഭ്യന്തര വിഷയമാണെന്നും ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്നുമാണ് സിഐഡി ഡയറക്ടര്‍ ജനറല്‍ സഞ്ജീവ് രഞ്ജന്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസും നിഷേധിച്ചിട്ടുണ്ട്. ബിജെപിയാണ് വിഷയം വിവാദമാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ആരോപിക്കുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#himachal pradesh#samoosa

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›