ബംഗാളിൽ ക്രിസ്ത്യൻ പള്ളിയിലേക്ക് ബോംബുകൾ വലിച്ചെറിഞ്ഞു; ആർ എസ് എസ് പ്രവർത്തകരെന്ന് പോലീസ്

ബംഗാളിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. ശനിയാഴ്ചയാണ് സംഭവം. എട്ട് പേരടങ്ങുന്ന സംഘം ജയ് ശ്രീറാം വിളികളോടെ പള്ളിയിലേക്ക് ബോംബുകൾ വലിച്ചെറിയുകയായിരുന്നു. പള്ളിക്ക് അകത്തുണ്ടായിരുന്ന വിശ്വാസികൾ ഇതോടെ
 

ബംഗാളിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. ശനിയാഴ്ചയാണ് സംഭവം. എട്ട് പേരടങ്ങുന്ന സംഘം ജയ് ശ്രീറാം വിളികളോടെ പള്ളിയിലേക്ക് ബോംബുകൾ വലിച്ചെറിയുകയായിരുന്നു. പള്ളിക്ക് അകത്തുണ്ടായിരുന്ന വിശ്വാസികൾ ഇതോടെ ചിതറിയോടുകയായിരുന്നു

വിശ്വാസികളെ ബോംബെറിഞ്ഞ് ഓടിച്ച ശേഷം ഇവർ പള്ളി അടിച്ചു തകർക്കുകയും ചെയ്തു. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഭഗവാൻപൂരിലാണ് സംഭവം. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവർ പ്രാദേശിക ആർ എസ് എസ് ഗുണ്ടകളാണ്.

ബംഗാളിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം നടക്കുന്നത് ആദ്യത്തെ സംഭവമാണ്. രണ്ട് ബോംബുകളാണ് പള്ളി കോമ്പൗണ്ടിലേക്ക് വലിച്ചെറിഞ്ഞത്. അതേസമയം ആക്രമണവുമായി ബന്ധമില്ലെന്ന് ജില്ലാ ബിജെപി നേതൃത്വം അറിയിച്ചു