സിനിമാ വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം തടവും മൂന്ന് ലക്ഷം രൂപ പിഴയും; കരട് ബില്ലുമായി കേന്ദ്രം

സിനിമാ വ്യാജപതിപ്പ് നിർമാണത്തിനെതിരെ ശക്തമായ നടപടിയുമായി കേന്ദ്രം. വ്യാജപതിപ്പുണ്ടാക്കിയാൽ ജയിൽ ശിക്ഷക്ക് ശുപാർശ ചെയ്യുന്ന കരട് ബിൽ കേന്ദ്രം പുറത്തിറക്കി. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ
 

സിനിമാ വ്യാജപതിപ്പ് നിർമാണത്തിനെതിരെ ശക്തമായ നടപടിയുമായി കേന്ദ്രം. വ്യാജപതിപ്പുണ്ടാക്കിയാൽ ജയിൽ ശിക്ഷക്ക് ശുപാർശ ചെയ്യുന്ന കരട് ബിൽ കേന്ദ്രം പുറത്തിറക്കി. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്ന് ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് ശുപാർശ

പുതിയ ഭേദഗതി പ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിൽ ഇടപെടാനും കേന്ദ്രസർക്കാരിന് സാധിക്കും. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജ പതിപ്പെന്ന പരാതി ലഭിച്ചാൽ സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ കേന്ദ്രത്തിന് പുനഃപരിശോധിക്കാം

സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം കർണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 2000ൽ സുപ്രീം കോടതിയും ഇത് അംഗീകരിച്ചതോടെയാണ് പുതിയ ഭേദഗതി.