ആധാറുണ്ടായിട്ടും കാര്യമില്ല: അനധികൃതമായി ഇന്ത്യൻ താമസിച്ചതിന് ബംഗ്ലാദേശ് വനിതക്ക് ഒരു വർഷം തടവുശിക്ഷ

അനധികൃതമായി ഇന്ത്യൻ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതക്ക് ഒരു വർഷം തടവുശിക്ഷ. മുംബൈ ദഹിസർ കോടതിയാണ് ശിക്ഷ വിധിച്ചത്. ജ്യോതി ഗാസി എന്ന തസ്ലീമ റോബിയൂളിനാണ് ശിക്ഷ
 

അനധികൃതമായി ഇന്ത്യൻ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതക്ക് ഒരു വർഷം തടവുശിക്ഷ. മുംബൈ ദഹിസർ കോടതിയാണ് ശിക്ഷ വിധിച്ചത്. ജ്യോതി ഗാസി എന്ന തസ്ലീമ റോബിയൂളിനാണ് ശിക്ഷ ലഭിച്ചത്.

തസ്ലീമയുടെ പക്കലുള്ള ആധാർ പൗരത്വ രേഖയായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിയാണെന്നും 15 വർഷമായി മുംബൈയിൽ താമസിക്കുകയാണെന്നും ഇവർ പറഞ്ഞെങ്കിലും ഇത് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു

പാൻ കാർഡ്, ആധാർ കാർഡ്, വസ്തു ഇടപാട് രേഖ, എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. കൃത്യമായ ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ പേരുകളും ജന്മസ്ഥലവും പൗരത്വം കാണിക്കുന്ന രേഖകൾ എന്നിവയാണ് തെളിവുകളായി ആവശ്യപ്പെട്ടത്. ഇത്തരം കേസുകളിൽ താൻ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2009 ജൂണിലാണ് തസ്ലീമ അടക്കം 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവർ ഇതിന് പിന്നാലെ ഒളിവിൽ പോയി. ശിക്ഷാ കാലവധി കഴിഞ്ഞതിനാൽ തസ്ലീമയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാൻ കോടതി നിർദേശിച്ചു