ഹോം › ദേശീയം

എല്ലാം ദൈവത്തിന്റെ അനുഗ്രഹം; ഔദ്യോഗിക ഇരിപ്പിടം രാമന് സമര്‍പ്പിച്ച് യു പിയിലെ ജനപ്രതിനിധികള്‍

By MJ News Desk · 07 Nov 2024, 10:01 PM

ലക്‌നോ: വിശ്വാസം ആകാം പക്ഷെ അതിത്രത്തോളം ആകാന്‍ പറ്റുമോയെന്നാണ് ചോദ്യം. തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്നും അതിനാല്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ അര്‍ഹത ശ്രീരാമനാണെന്നും പറഞ്ഞ് വിഗ്രഹം സീറ്റില്‍ സ്ഥാപിച്ച് വനിതാ പ്രതിനിധികള്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം. സീമാ ദേവിയും ശേഷാ ദേവിയുമാണ് തങ്ങളുടെ ഇരിപ്പിടത്തില്‍ ശ്രീരാമനെ സ്ഥാപിച്ചത്. തിരഞ്ഞടുപ്പില്‍ വിജയിച്ച ശേഷം സീമാ ദേവി തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുകയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 20 ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം സംഘടിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ വിജയിച്ചാല്‍ ശ്രീരാമനെ കസേരയില്‍ ഇരുത്തി ഭരണം നടത്തുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തന്റെ മനസ്സിലുണ്ടായിരുന്നെന്നും വിജയിച്ചതിന് ശേഷമാണ് സീമാ ദേവി അത് ചെയ്തതെന്നും സീമാ ദേവിയുടെ പ്രതിനിധി സച്ചിന്‍ സിംഗ് ഷോലു പിടിഐയോട് പറഞ്ഞു. ചെയര്‍പേഴ്സന്റെ കസേരയില്‍ ശ്രീരാമന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും ഭരണം അദ്ദേഹത്തിന്റെ ചെയര്‍മാന്റെ കീഴിലാണ് നടക്കുന്നതെന്നും ഷോലു പറഞ്ഞു.സീമാ ദേവി ശ്രീരാമന്റെ കസേരയുടെ അരികില്‍ ഇരിക്കുന്നു, ‘രാമരാജ്യ’ ദര്‍ശനത്തോടെയാണ് ഭരണം നടത്തുന്നത്. സദര്‍ ബ്ലോക്ക് മേധാവി ശേഷാ ദേവിയും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#lord rama#seat#up

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›