ബെല്ലാരിയിൽ എംഎൽഎമാരുടെ അനുയായികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Jan 2, 2026, 10:32 IST
കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഡിയുടെ അനുയായികളും കെആർപിപി എംഎൽഎ ജനാർദന റെഡ്ഡിയുടെ അനുയായികളും തമ്മിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. രാജശേഖർ എന്നയാളാണ് മരിച്ചതെന്നാണ് വിവരം
പ്രദേശത്ത് വാത്മീകി പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുന്നോടിയായി ബാനറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗംഗാവതി മണ്ഡലത്തിലെ എംഎൽഎ ആയ ജനാർദന റെഡ്ഡി കഴിഞ്ഞ കൊല്ലം തന്റെ പാർട്ടിയായ കെആർപിപിയെ ബിജെപിയിൽ ലയിപ്പിച്ചിരുന്നു
ബെല്ലാരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഭരത് റെഡ്ഡി. ജനാർദന റെഡ്ഡിയുടെ വീടിന് മുന്നിൽ ഭരത് റെഡ്ഡിയുടെ അനുയായികൾ ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഇരു കൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വെടിയൊച്ചകൾ കേട്ടതായും വിവരമുണ്ട്.