ഹോം › ദേശീയം

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു: നാല് കരസേന ജവാൻമാർക്കും ഒരു പോലീസുദ്യോഗസ്ഥനും പരുക്കേറ്റു

By MJ Desk · 28 Sep 2024, 02:25 PM

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ നാല് കരസേന ജവാൻമാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് വ്യാപകമായി തെരച്ചിൽ തുടരുകയാണ് കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഏറ്റുമുട്ടൽ. സുരക്ഷാ പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖല സുരക്ഷാ സേന പൂർണമായും വളഞ്ഞിട്ടുണ്ട്. കരസേനക്ക് പുറമെ സിആർപിഎഫും ഓപറേഷനിൽ പങ്കെടുക്കുന്നുണ്ട്. പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി പ്രദേശത്ത് ഒന്നിലധികം ഭീകരർ അകപ്പെട്ടതായാണ് സൂചന. മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലീസും ഇവിടെ പരിശോധനക്ക് എത്തിയത്. പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kulgam encounter

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›