ഹോം › ദേശീയം

ജമ്മു കാശ്മീരിലെ കുല്‍ഗാമിൽ മേഘവിസ്‌ഫോടനം; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്

By MJ Desk · 15 Aug 2024, 10:52 AM

ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന മേഘ വിസ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കുൽഗാം ജില്ലയിലെ ദംഹാൽ ഹഞ്ചിപുര മേഖലയിലാണ് മേഘവിസ്‌ഫോടനം നടന്നത്. തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവർത്തനവും തെരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താർ അഹമ്മദ് ചൗഹാനാണ് മരിച്ചത്. പരുക്കേറ്റവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ഈ മാസമാദ്യം കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്‌ഫോടനം സംഭവിച്ചിരുന്നു. അന്ന് ശ്രീനഗർ-ലേ ദേശീയ പാത സഹിതം 190ലധികം റോഡുകൾ അടച്ചിടേണ്ട സാഹചര്യം ഉടലെടുത്തിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cloud burst#jammu kashmir

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›