കോയമ്പത്തൂർ സ്‌ഫോടനക്കേസ്: അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം
                                  Apr 18, 2025, 10:50 IST 
                              
                              2022ലെ കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ , ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേർത്തത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ വിയ്യൂർ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസർവ് വനത്തിലും പ്രതികൾ കൂടിക്കാഴ്ച നടത്തിയെന്നാണ് കുറ്റപത്രത്തിൽ എൻഐഎ പറയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട ധനസഹായത്തിലും ഇവർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിലുണ്ട് കേസിൽ ഇതുവരെ 17 പേർക്ക് എതിരെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചത്. 2021-2022 കാലഘട്ടത്തിൽ വ്യാജ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അഴിമതി നടത്തിയതിന് ഷെയ്ഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ് എന്നിവർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഴിമതിയിൽ നിന്ന് സമ്പാദിച്ച ഫണ്ട് കാർ ബോംബ് ആക്രമണത്തിനായി സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നതിനായാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ