രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതി; ലോക്‌സഭാ സ്പീക്കർ നിയമോപദേശം തേടി
 

 

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി ലോക്‌സഭാ സ്പീക്കർ. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ ലഭിച്ച വിധി സ്പീക്കർ വിലയിരുത്തുകയാണ്. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.

അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊരുങ്ങുകയാണ് കോൺഗ്രസ്. രാവിലെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് എഐസിസി ആസ്ഥാനത്ത് പാർട്ടിയുടെയും യോഗം വിളിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പിസിസി അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുക്കും.