ഹോം › ദേശീയം

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ ഒരു സൈനികന് പരുക്കേറ്റു

By MJ Desk · 11 Nov 2024, 04:53 PM

മണിപ്പൂരിൽ വെടിവെപ്പിനിടെ ഒരു സൈനികന് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് പരുക്കേറ്റത്. മണിപ്പൂരിലെ അക്രമങ്ങളിൽ താഡോ കുക്കി വിഭാഗം അപലപിച്ചു. ബിഷ്ണുപൂരിലും ജിരിബാമിലും രണ്ട് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണം എന്നും സമാനമായ സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും താഡോ കുക്കി വിഭാഗം ആവശ്യപ്പെട്ടു. മണിപ്പൂർ മുഖ്യമന്ത്രി ബിരേനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്ന് കുക്കി എംഎൽഎമാർ അറിയിച്ചു. ഭാവിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും എംഎൽഎമാർ വ്യക്തമാക്കി. മണിപ്പൂരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സർക്കാർ വാദം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manipur

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›