ഹോം › ദേശീയം

ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; ഹരിയാനയിലും കാശ്മീരിലും കോൺഗ്രസ് മുന്നേറ്റം

By MJ Desk · 08 Oct 2024, 09:38 AM

ജമ്മു കാശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് മുന്നേറ്റം. ജമ്മു കാശ്മീരിലും ഹരിയാനയിലും കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ഹരിയാനയിൽ കോൺഗ്രസ് 51 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി 32 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ ഏഴ് സീറ്റിലും മുന്നിട്ട് നിൽക്കുന്നു കാശ്മീരിലും കോൺഗ്രസ്-എൻസി സഖ്യം കുതിക്കുകയാണ്. 54 സീറ്റുകളിൽ കോൺഗ്രസ്-എൻസി സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബിജെപി 23 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. പിഡിപി മൂന്ന് സീറ്റിലും മറ്റുള്ളവർ 10 സീറ്റിലും മുന്നിട്ട് നിൽക്കുന്നു ഹരിയാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റമാണെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഹരിയാനയിലെ വിജയം ഉറപ്പിച്ച് കൊണ്ട് ഡൽഹി എഐസിസി ആസ്ഥാനത്തും ഹരിയാനയിലും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#haryana#jammu kashmir

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›