അമിത് ഷാ നീറോ ചക്രവർത്തിയെ പോലെ; പുറത്താക്കി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

അമിത് ഷായ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് ലോക്സഭയിൽ. അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി ഡൽഹി കലാപത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി
 

അമിത് ഷായ്‌ക്കെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് ലോക്‌സഭയിൽ. അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി ഡൽഹി കലാപത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. അമിത് ഷാ നീറോ ചക്രവർത്തിയെ പോലെയാണെന്നും ചൗധരി വിമർശിച്ചു

ഡൽഹി കത്തിയെരിയുമ്പോൾ അമിത് ഷാ എവിടെയായിരുന്നുവെന്ന് ആധിർ രഞ്ജൻ ചൗധരി ചോദിച്ചു. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്തുകൊണ്ടാണ് കലാപബാധിത പ്രദേശങ്ങളിൽ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയും ചൗധരി ചോദ്യം ചെയ്തു.

കപിൽ മിശ്രയെ കലാപത്തിന്റെ ഉത്തരവാദിയാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ആരോപിച്ചു. താഹിർ ഹുസൈന്റെ വീട്ടിൽ നിന്നും പെട്രോൾ ബോംബ് എറിഞ്ഞു. വീടിന് മുകളിൽ നിന്ന് മുസ്ലീം സ്ത്രീകൾ ആസിഡ് എറിഞ്ഞതായും ഇവർ ആരോപിച്ചു